ഇടുക്കി: റവന്യു വകുപ്പിൽ അഡീഷണൽ സെക്രട്ടറിയായി സ്ഥലംമാറ്റം ലഭിച്ച കലക്ടർ ഷീബ ജോർജ്ജിന് കളക്ടറേറ്റ് ജീവനക്കാർ യാത്രയയപ്പ് നൽകി. മൂന്ന് വർഷത്തോളം വിവിധ വകുപ്പുകളെ മികച്ച രീതിയിൽ ജില്ലയിൽ ഏകോപിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് കലക്ടർ പറഞ്ഞു. ഇടുക്കി സബ് കളക്ടർ ഡോ അരുൺ എസ് നായർ , ദേവികുളം സബ് കളക്ടർ വി എം ജയകൃഷ്ണൻ , ഡെപ്യൂട്ടി കളക്ടർമാർ , തഹസിൽദാർമാർ , കലക്ടറേറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. തിങ്കളാഴ്ചയാണ് ഔദ്യോഗികമായി സ്ഥാനമൊഴിയുക.