തൊടുപുഴ:അമ്പത്തിയാറാമത് ബാങ്ക് ദേശസാൽക്കരണ ദിനാചരണത്തിന്റെ ഭാഗമായി പൊതുമേഖലയിലേയും സ്വകാര്യ മേഖലയിലേയും ബാങ്ക് പെൻഷൻകാരുടെ വിവിധ സംഘടനകൾ അവകാശ ദിനാചരണം നടത്തി. തൊടുപുഴ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ടൗൺ ശാഖയ്ക്ക് മുന്നിൽ നടന്ന പരിപാടി നഗരസഭ വൈസ്.ചെയർപേഴ്സൺ പ്രഫ.ജെസി ആന്റണി ഉദ്ഘാടനം ചെയ്തു. എ.ബി.ആർ.ഒ.എ എക്സിക്യൂട്ടീവ് അംഗം വി.കെ.സദാശിവൻപിള്ള അദധ്യക്ഷത വഹിച്ചു. ബെഫി സംസ്ഥാന ജനറൽ സെക്രട്ടറി എൻ. സനിൽബാബു, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ശ്രീകുമാർ.കെ, ജോർജ്.പി.എം, മൈതീൻ വി.പി, ജോർജ് ജോസഫ്, തോംസൺ കെ.ജി എന്നിവർ പ്രസംഗിച്ചു.