കോടിക്കുളം:അഞ്ചക്കുളം മഹാദേവീ ക്ഷേത്രത്തിൽ ദിവ്യ ഔഷധസേവ ഞായറാഴ്ച നടക്കും. കർക്കിടക മാസാചരണത്തിന്റെയും, ഔഷധസേവയുടെയും ഭാഗമായി ക്ഷേത്രത്തിൽ രാവിലെ 8 മുതൽ നവഗ്രഹശാന്തി ഹോമവും, ശനീശ്വര പൂജയും നടക്കും. ക്ഷേത്രം ആചാര്യൻ ചേർത്തല സുമിത് തന്ത്രികളുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുക.അഷ്ടാംഗഹൃദയം അനുസരിച്ചുള്ള ഔഷധകൂട്ടുകളാൽ നിർമ്മിക്കുന്ന ഔഷധം അഞ്ചക്കുളത്തമ്മയുടെ സന്നിധിയിൽ ധന്വന്തരി മന്ത്രത്താൽ പൂജിച്ചാണ് ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കായി വിതരണം ചെയ്യുന്നത്.ഔഷധസേവയുടെ ഭാഗമായി ക്ഷേത്രത്തിൽ നിന്നുംസൗജന്യമായി ഔഷധം സേവിക്കാൻ അവസരമൊരുക്കുമെന്നും, ക്ഷേത്രത്തിലെത്തുന്ന മുഴുവൻ ഭക്തർക്കും ഔഷധക്കഞ്ഞി ഉൾപ്പടെ വേണ്ടതായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ക്ഷേത്രം പ്രസിഡന്റ് ജയൻ കുന്നുംപുറത്ത്, സെക്രട്ടറി പി.ആർ.രവീന്ദ്രനാഥൻ എന്നിവർ പറഞ്ഞു.ഫോൺ: 9495530977