ഉടുമ്പന്നൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കോൺഗ്രസ് ഉടുമ്പന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.മണ്ഡലം പ്രസിഡന്റ് മനോജ് തങ്കപ്പന്റെ അദ്ധ്യക്ഷതയിൽ കൂടിയ അനുസ്മരണ സമ്മേളനം മുൻകെ.പി.സിസി.ജനറൽ സെക്രട്ടറി റോയി.കെ. പൗലോസ് ഉദ്ഘാടനം ചെയ്തു .
കെ.ആർ. സോമരാജ്, എൻ നൗഷാദ്, സോമി പുളിക്കൽ,സാം ജേക്കബ്,ഹാജറ സെയ്തു മുഹമ്മദ്, നൈസി ഡെനിൽ, ജിജി സുരേന്ദ്രൻ, മനു സി.എൽ, ദേവസ്യാച്ചൻ കുന്നത്തേൽ, പ്രിൻസ് ജോർജ് പി.ടി.ഷിബു, എൽദോ വർഗീസ്,മിനി മനോജ്, സിനി റെജി,പുഷ്പ ശശിധരൻ, റിജോ ജോസഫ്,അജോ ജോളി,ജോണി കുന്നപ്പള്ളി എന്നിവർ പ്രസംഗിച്ചു. ഗോപിനാഥൻ കാവുംതടം സ്വാഗതവും ജോണി മുതലക്കുഴി നന്ദിയും പറഞ്ഞു.