lorry

അടിമാലി: കൊച്ചി ധനുഷ് കോടി ദേശിയപാതയിൽ വാളറ കാവേരിപ്പടിയിൽ എതിർ ദിശയിൽ നിന്നും വരികയായിരുന്ന കാറും പിക്കപ്പ് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചു. ഇന്നലെ രാവിലെയാണ് വാഹനാപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് ലോറി മറിഞ്ഞു. അടിമാലി ഭാഗത്തു നിന്നും വരികയായിരുന്ന കാർ . കാറിൽ ഒരാളും പിക്കപ്പ് ലോറിയിൽ രണ്ട് പേരും ആണ് ഉണ്ടായിരുന്നത്. പരിക്കേറ്റ ഇവരെ ഇരുമ്പുപാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.