കട്ടപ്പന :സേവാഭാരതി ജില്ലാ പ്രതിനിധി സമ്മേളനം ഞായറാഴ്ച സരസ്വതി വിദ്യാപീഠം സ്‌കൂളിൽ നടക്കും. പ്രൊഫ. ഡോ. റോബിൻ ജോസഫ് എബ്രഹാം ഉദ്ഘാടനം ചെയ്യും.
പ്രതിനിധി സമ്മേളനത്തിൽ ജില്ലയിലെ 52 പഞ്ചായത്തുകളിലെയും, 2 നഗരസഭകളിലും പ്രവർത്തിക്കുന്ന എല്ലാ യൂണിറ്റിന്റെയും ഭാരവാഹികൾ പങ്കെടുക്കും.
രജിസ്‌ട്രേഷൻ 9.30 ന് ആരംഭിക്കും. സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ.വി.നാരായണൻ മുഖ്യപ്രഭാഷണം നടത്തും , രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ വിഭാഗ് സംഘചാലക് കെ.എൻ രാജു ജില്ലാഭാരവാഹി പ്രഖ്യാപനം നടത്തും.ജില്ലാ ജനറൽ സെക്രട്ടറി പി.ജി. സന്തോഷ് കുമാർ,സേവാഭാരതി ജില്ലാ വൈസ് പ്രസിഡന്റ് മഞ്ജു സതീഷ്, ജില്ലാ വൈസ് പ്രസിഡന്റ് റോബർട്ട് ജോസഫ്, ജില്ലാ സമിതിയംഗം എം.പി ജയൻ, സംസ്ഥാന സംഘടനാ സെക്രട്ടറി കെ.വി രാജീവ്, ജില്ലാ ഐ.ടി കോർഡിനേറ്റർ ഡി. അജിത്ത് തുടങ്ങിയവർ സംസാരിക്കും.