രാജകുമാരി : ജീവനക്കാരെ വിശ്വാസത്തിൽ എടുത്ത് അർഹമായ ആനുകൂല്യങ്ങൾ സമയബന്ധിതമായി അനുവദിക്കുവാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.സലിം കുമാർ ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധികളുടെ പേരിൽ തുടർച്ചയായി മാറ്റിവയ്ക്കപ്പെടുന്ന ഒരു വിഭാഗമായി സർക്കാർ ജീവനക്കാർ മാറിയിരിക്കുന്നു. സർക്കാരിന്റെ നയപരിപാടികളും ക്ഷേമവികസന പ്രവർത്തനങ്ങളും നടപ്പിലാക്കുന്ന വിഭാഗത്തെ മാറ്റിനിർത്തി ഇടതുപക്ഷ ബദൽ പ്രാവർത്തികമാക്കുവാൻ കഴിയുകയില്ല എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളുവാൻ തയ്യാറാകണം. പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്ന ബജറ്റ് പ്രഖ്യാപനം നടപടികൾ പൂർത്തിയാക്കി യാഥാർത്ഥ്യമാക്കുന്നതിന് സർക്കാർ തയ്യാറാകണമെന്നും സലിംകുമാർ പറഞ്ഞു. ജില്ലാ പ്രസിഡന്റ്.കെ. വി .സാജന്റെ അദ്ധൃക്ഷതയിൽ ചേർന്നപ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന ചെയർമാൻ കെ.പി ഗോപകുമാർ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി കെ എസ് . രാഗേഷ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ സുധർമ്മകുമാരി വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. സ്വാഗത സംഘം ചെയർമാൻ പ്രിൻസ് മാത്യു സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം സി.യു .ജോയി, ജോയിന്റ്കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ആർ. രമേശ് ,ബിന്ദു രാജൻ ഡി.ബിനിൽ എന്നിവർ പ്രസംഗിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ഡി. കെ .സജിമോൻ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് സുഭാഷ് ചന്ദ്രബോസ് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി കെ. എസ് .രാഗേഷ് (പ്രസിഡന്റ് )ബി സുധർമ്മ കുമാരി, വി.കെ.ജിൻസ് , വി.എം ഷൗക്കത്തലി (വൈസ് പ്രസിഡന്റുമാർ) ആർ.ബിജമോൻ (സെക്രട്ടറി )ഡി.കെ.സജിമോൻ,എ. കെ സുഭാഷ് .എസ്. സുകുമാരൻ (ജോയിന്റ് സെക്രട്ടറിമാർ)പി.ടി ഉണ്ണി (ട്രഷറർ) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.