പൂമാല: പൂച്ചപ്ര ജനകീയ ആരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു നിർവഹിച്ചു. വെള്ളിയാമറ്റം പഞ്ചായത്തിന്റെയും ദേശീയ ആരോഗ്യ മിഷന്റെയും ധനസഹായത്തോടെയാണ് കെട്ടിടം നിർമ്മിച്ചത്. ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മോഹൻദാസ് പുതുശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പ്രൊഫ. എം.ജെ. ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ കേന്ദ്രത്തിന് കെട്ടിടം നിർമ്മിക്കാൻ സ്ഥലം നൽകിയ ഇഞ്ചപ്ലക്കൽ ബാലകൃഷ്ണനെ ആദരിച്ചു. പഞ്ചായത്തംഗം പോൾ സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്തംഗം ടെസ്സി മോൾ മാത്യു എന്നിവർ സംസാരിച്ചു.