ഇടുക്കി ജില്ലാ ക്ഷീരകർഷക സംഗമം നടത്തുന്നതിന്റെ ഭാഗമായി സ്വാഗത സംഘം രൂപീകരണ യോഗം ആതിഥേയ സംഘമായ മൂന്നാർ ലക്ഷ്മി ക്ഷീര സംഘത്തിൽ നടന്നു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ഭവ്യ കണ്ണൻ യോഗം ഉദ്ഘാടനം ചെയ്തു.
ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ: ഡോളസ്. പി. ഇ. അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ലയിലെ വിവിധ ക്ഷീരസംഘങ്ങളുടെ പ്രസിഡന്റുമാരും സംഘം സെക്രട്ടറിമാരും സംഘം ജീവനക്കാരും വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.