ഇടുക്കി: ലാത്വിയയിലെ തടാകത്തിൽ മുങ്ങി കാണാതായ ഇടുക്കി ആനച്ചാൽ സ്വദേശി ആൽബിൻ ഷിന്റോയെ കണ്ടെത്തുന്നതിന് ആവശ്യമായ അടിയന്തിര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്ത് നൽകി. ആൽബിനെ കണ്ടെത്താനും കൊച്ചിയിൽ തിരികെ എത്തിക്കാനുള്ള ശ്രമം നടത്തണമെന്നും കത്തിൽ എം.പി ആവശ്യപ്പെട്ടു. അടിയന്തര നടപടികൾ ഉറപ്പാക്കുമെന്നും എം.പി വ്യക്തമാക്കി.