കട്ടപ്പന :അർബൻ കോഓപ്പറേറ്റീവ് ബാങ്കിന്റെ കോർ ബാങ്കിങ് സോഫ്റ്റ്‌വെയർ ലോഞ്ചിങ് ഇന്ന്
ഉച്ചകഴിഞ്ഞ് 3.30ന് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. കോർ ബാങ്കിങ്ങിലേക്ക് കടക്കുന്നതോടെ മറ്റ് ബാങ്കുകൾ നൽകുന്ന എല്ലാസേവനങ്ങളും അർബൻ ബാങ്കിന്റെ സഹകാരികൾക്കും ലഭിക്കും. ഇൻഫ്രാസോഫ്റ്റ് ടെക്‌നോളജീസ് ലിമിറ്റഡിന്റെ സോഫ്റ്റ് വെയർ ആണ് ലോഞ്ച് ചെയ്യുന്നത്. എടിഎം, മൊബൈൽ ബാങ്കിങ്, ആർടിജിഎസ്, എൻഇഎഫ്ടി, ഐഎംപിഎസ്, യുപിഐ സേവനങ്ങളും ലഭ്യമാകും.
ബാങ്ക് ചെയർമാൻ അഡ്വ. ഇ. എം ആഗസ്തി അദ്ധ്യക്ഷത വഹിക്കും.. അർബൻ ബാങ്ക് ഫെഡറേഷൻ ചെയർമാർ ടി.പി. ദാസൻ മുഖ്യാതിഥിയാകും. ഫെഡറേഷന്റെ കോമൺ സോഫ്റ്റ്‌വെയർ പദ്ധതിയെക്കുറിച്ച് ജനറൽ സെക്രട്ടറി അഡ്വ. ജയവർമ വിശദീകരിക്കും. നഗരസഭ ചെയർപേഴ്സൺ ബീനാ ടോമി, ജോയിന്റ് രജിസ്ട്രാർ റെയ്നു തോമസ്, അസിസ്റ്റന്റ് രജിസ്ട്രാർ വിൽസൺ സി.ആർ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എം.കെ. തോമസ്, നഗരസഭ കൗൺസിലർ ധന്യ അനിൽ, തോമസ് മൈക്കിൾ, ബാങ്ക് വൈസ് ചെയർമാൻ ഫിലിപ്പ് മലയാറ്റ്, മാനേജിങ് ഡയറക്ടർ ടി മുരളീധരൻ എന്നിവർ സംസാരിക്കും.