കഞ്ഞിക്കുഴി: രാജ്യത്ത് സഹകരണ പ്രസ്ഥാനത്തെ സംരക്ഷിച്ച് വളർത്തിയ സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സഹകാരീ സംഗമവും ജനകീയ നിക്ഷേപ സമാഹരണവും കഞ്ഞിക്കുഴി അപ്പൂസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ളസ് നേടിയ കഞ്ഞിക്കുഴി പഞ്ചായത്തിലെ കുട്ടികളെയും മന്ത്രി ആദരിച്ചു. ബാങ്ക് പ്രസിഡന്റ് ലിസി ജോസ് അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ഭരണസമിതിയംഗം വി.കെ. കമലാസനൻ, ഗ്രാമപഞ്ചായത്തംംഗം ബോബി ഐക്കര, ബാങ്ക് സെക്രട്ടറി റോബി സെബാസ്റ്റ്യൻ, ഐ.സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു സലീംകുമാർ എന്നിവർ പങ്കെടുത്തു.