ഇടുക്കി: കുടുംബശ്രീ സംസ്ഥാന മിഷൻ സംഘടിപ്പിക്കുന്ന കുട്ടികളുടെ അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനുള്ള മത്സര പരിപാടികൾ കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിക്കുന്നു. ശുചിത്യോത്സവത്തിന്റെ ഭാഗമായി പ്രാദേശികമായി കുട്ടികൾ കണ്ടെത്തിയ പ്രശ്നങ്ങളും പരിഹാരമാർഗ്ഗങ്ങളും അടങ്ങുന്ന പ്രോജക്ട് തയ്യാറാക്കി അവതരിപ്പിക്കുന്നതിന് 'മാലിന്യ മുക്ത നവകേരളം പ്രശ്നങ്ങളും സാധ്യതകളും എന്ന വിഷയത്തിൽ ബാലസഭ കുട്ടികൾ, ഹൈസ്‌കൂൾ, ഹയർ സെക്കന്ററി വിദ്യാർത്ഥിക ളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.. അപേക്ഷകൾ കുടുംബശ്രീ സി.ഡി.എസ് മുഖേന ജില്ലാ മിഷനിൽ സമർപ്പിക്കേണ്ട അവസാന തീയതി 25 കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കുടുംബശ്രീ സി.ഡി.എസിൽ ലഭിക്കും. ഫോൺ : 8714169830.