അടിമാലി: കേരളത്തിലെ വനസംരക്ഷണ വിഭാഗജീവനക്കാരുടെ അടിസ്ഥാനപരമായ പ്രശ്നങ്ങൾപരിഹരിക്കണമെന്നും വനം വകുപ്പിൽ കുടുതൽ ജീവനക്കാരെ നിയമിക്കണമെന്നും
ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ആർ. ബിജുമോൻ ആവശ്യപ്പെട്ടു. കേരള സ്റ്റേറ്റ് ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് ഓർഗനൈസേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘടനാ സംസ്ഥാന ജനറൽ സെക്രട്ടറി ജി.എൽ. റെജി മുഖ്യപ്രഭാക്ഷണം നടത്തി. എല്ലാ ജില്ലകളിലെയും കായിക ക്ഷമതാപരീക്ഷ പൂർത്തീകരിച്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് അതിൽ നിന്ന് നിലവിൽ ഒഴിവുള്ള ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുടെ തസ്തികകളിലേക്ക് നിയമനം നടത്തണമെന്നും സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. കേരളസ്റ്റേറ്റ് ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ് ജെറി ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എ. അൻവർ രക്തസാക്ഷി പ്രമേയവും സാബു കുര്യൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പി.ജി .സന്തോഷ് സ്വാഗതം പറഞ്ഞു. ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.വി. സാജൻ, സുഭാഷ് ചന്ദ്ര ബോസ്, സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ വിശ്വനാഥൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.ജി. സന്തോഷകുമാർ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ജോൺസൺ ജോയി നന്ദി പറഞ്ഞു. പുതിയ ഭാരവാഹികളായി ഗീരിഷ് കുമാർ പി. (ജില്ലാ പ്രസിഡന്റ്), ജോൺസൺ ജോയി, പി.അർച്ചന നായർ (വൈസ് പ്രസിഡന്റുമാർ) എ. അൻവർ (ജില്ലാ സെക്രട്ടറി),എം. അഭിജിത്ത് കെ. അലിക്കുഞ്ഞ് (ജോയിന്റ് സെക്രട്ടറിമാർ), ബിനോയി ജേക്കബ് (ഖജാൻജി) എന്നിവരെ സമ്മേളനം തിരഞ്ഞടുത്തു.