biju-madhavan
വിവാഹപൂർവ കൗൺസിലിംഗ് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്യുന്നു

കട്ടപ്പന: എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ നടത്തി വരുന്ന വിവാഹപൂർവ കൗൺസിലിംഗ് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ അദ്ധ്യക്ഷനായിരുന്നു. യൂണിയൻ വനിതാസംഘം പ്രസിഡന്റ് സി.കെ. വത്സ, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് സുബീഷ് വിജയൻ, വനിതാ സംഘം സെക്രട്ടറി ലത സുരേഷ്, വൈസ് പ്രസിഡന്റ് ജയമോൾ സുകു, എന്നിവർ സംസാരിച്ചു. തുടർന്ന് രണ്ട് ദിവസങ്ങളായി നടക്കുന്ന കോഴ്സിൽ ബിജു പുളിക്കലേടത്ത്, പായിപ്ര ദമനൻ, ലെനിൻ പുളിക്കൽ, ഡോ. അനിൽ പ്രദീപ്,​ ഡോ. ഷാജി മോൻ എന്നിവർ ക്ലാസുകൾ നയിക്കും. വൈകിട്ട് നാലിന് സർട്ടിഫിക്കറ്റ് വിതരണം നടക്കും.