auto
രാജാക്കാട് ലയൺസ് ക്ലബ്ബ് ഓട്ടോറിക്ഷയിൽ പിടിപ്പിക്കാനായി നൽകുന്ന ഫസ്റ്റ് എയ്ഡ് ബോക്സിന്റെ വിതരണോദ്ഘാടനം ഷൈനു സുകേഷ് നിർവ്വഹിക്കുന്നു.

രാജാക്കാട്:ഓട്ടോറിക്ഷകളിൽ സ്ഥാപിക്കാനായി രാജാക്കാട് ലയൺസ് ക്ലബ്ബ് ഫസ്റ്റ് എയ്ഡ് ബോക്സുകൾ നൽകി. മഴക്കാലങ്ങളിൽ ഉണ്ടാകാൻ സാദ്ധ്യതയുള്ള അപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് പ്രഥമ ശുശ്രൂഷ നൽകുന്നതിന് വേണ്ട മരുന്നുകളും അത്യാവശ്യം വേണ്ട ഗുളികകളുമാണ് ഫസ്റ്റ് എയ്ഡ് ബോക്സിലുള്ളത്.ല. ലയൺസ്ഡിസ്ട്രിക്ട് ജി എൽ റ്റി കോഡിനേറ്റർ ഷൈനു സുകേഷ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. ഹൗസിംഗ് പ്രൊജക്ട് റീജിയൻ കോർഡിനേറ്റർ വി.എസ് പൊന്നുണ്ണി, കമ്യൂണിറ്റി കിച്ചൻ കോർഡിനേറ്റർ ജെയിംസ് തെങ്ങുംകുടി, പ്രസിഡന്റ് റ്റി.എസ് സുർജിത്,സെക്രട്ടറി പി.എം രൻദീപ്,ട്രഷറർ ഫ്രാൻസീസ് അറയ്ക്കൽ,എ.ഹംസ, ബി.സാബു,വി.എസ് പുഷ്പജൻ,എൻ.ഡി പ്രകാശ്, ഒ.ജെ ബേബിച്ചൻ,എം.കെ ബിനു എന്നിവർ പ്രസംഗിച്ചു