തൊടുപുഴ: പെൻഷൻകാരുടെ അവകാശങ്ങൾ പിടിച്ചു പറിക്കുന്ന ഇടത് സർക്കാർ നയങ്ങൾ ക്രൂരതയാണെന്ന് കെ.എസ് .എസ് . പി . എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. മുരളി പറഞ്ഞു. കെ. എസ്. എസ് പി.എ നിയോജക മണ്ഡലം പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് റോയി ജോർജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.ഡി. പ്രകാശൻ ജില്ലാ പ്രസിഡന്റ് പി.കെ. ഷാജി, ജില്ലാ സെക്രട്ടറി ഐവാൻ ബാസ്റ്റ്യൻ, ഡി.സി.സി ജനറൽസെക്രട്ടറി റ്റി.ജെ. പീറ്റർ, ഡാലി തോമസ്, വി. എം. ഫിലിപ്പച്ചൻ, ജോജോ ജെയിംസ്, ഗർവാസിസ് .കെ.സഖറിയാസ്, മാത്യൂസ് തോമസ്, സ്റ്റീഫൻ ജോർജ്, മേരി പോൾ, ഷെല്ലി ജോൺ, എസ്. ജി. സുദർശനൻ എന്നിവർ പ്രസംഗിച്ചു.