പീരുമേട്: പാമ്പനാറിൽ ഉമ്മൻ ചാണ്ടി അനുസ്മരണം മുൻ ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എം.ബി.ബി.എസ് ബിരുദം നേടിയ വിദ്ധ്യാർത്ഥികളായ ഡോ. ശ്രുതി. ബി. കല്ലറ,​ ഡോ. ആരീഫ് മുഹമ്മദ് എന്നിവർക്ക് പുരസ്‌കാരവും കാഷ് അവാർഡുകളും ഡോ. ഗിന്നസ് മാടസ്വാമി വിതരണം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. രാജന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ കെ.പി.സി.സി അംഗം എം. ഷാഹുൽ ഹമീദ്, ഡി.സി.സി സെക്രട്ടറിമാരായ അരുൺ പൊടിപാറ,​ ശാന്തി രമേശ്, യൂത്ത്‌ കോൺഗ്രസ് ജില്ലാ സെക്രട്ടറി​ മനോജ് കെ. രാജൻ, അരുൺ രാജേന്ദ്രൻ, പി.​കെ. ചന്ദ്രശേഖരൻ, എൻ. അഷറഫ്, കെ. അമൽമോൻ ജോസഫ്, ടി.എം. ആസാദ്, പി. സെയ്ദാലി, എം. സെൽവം, സാലമ്മ വർഗ്ഗീസ്, രാജു കുടമാളൂർ, വിനീഷ്, അനീഷ് സി.കെ, അനൂപ്‌ചേലക്കൽ കരുണാനിധി എന്നിവർ സംസാരിച്ചു.