തൊടുപുഴ: ആരാധനാ മഠം കോതമംഗലം പ്രൊവിൻസ്, സിസ്റ്റർ കൊച്ചുത്രേസ്യ എസ്.എ.ബി.എസ്, (ത്രേസ്യാമ്മ- 75, പ്ലാക്കൽപുത്തൻപുരയിൽ, മുതലക്കോടം) നിര്യാതയായി. സംസ്കാരം നടത്തി. കോടിക്കുളം, കുണിഞ്ഞി, വാഴത്തോപ്പ്, ലിസ്സിഹോം-ആനിക്കാട്, മരിയാപുരം, പന്നിമറ്റം, ചിറ്റൂർ, കൊടുവേലി, കലയന്താനി, മാറിക എന്നീ മഠങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പ്ലാക്കൽപുത്തൻപുരയിൽ പരേതരായ മത്തായി- ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: സി. മേരി പ്ലാക്കൽപുത്തൻപുരയിൽ എസ്.എ.ബി.എസ് (മുണ്ടൻമുടി), അച്ചാമ്മ പൂക്കുളത്തേൽ, സി. വിമൽ ആൻസ് എസ്.എച്ച് (മുതലക്കോടം), സി. റോസ് ഫ്ളവർ എസ്.എച്ച് (മുതലക്കോടം), പി.എം. ജോൺ, സി. ഫിലോ എസ്.എച്ച് (അണക്കര), തോമസ് മാത്യു, മോളി തോമസ് കുറ്റിയാനിമറ്റത്തിൽ.