അയ്യപ്പൻകോവിൽ: വർഷങ്ങൾക്ക് മുമ്പ് മഴയിൽ കെ. ചപ്പാത്ത് സിമന്റ്പാലം ഭാഗത്തെ റോഡിന്റെ വശമിടിഞ്ഞ് പെരിയാറ്റിൽ പതിച്ചതിനാൽ ഇതുവഴി വാഹനങ്ങൾ കടന്നുപോകുന്നതിന് വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. നാലോളം ബസുകളും മറ്റ് ചെറു വാഹനങ്ങളിലുമായി നൂറുകണക്കിന് യാത്രക്കാർ യാത്ര ചെയ്യുന്ന റോഡാണിത്. ചെങ്കര,​ മ്ലാമല തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് കട്ടപ്പനയിലേക്ക് യാത്ര ചെയ്യാനുള്ള ഏകമാർഗമാണ് ഈ റോഡ്. റോഡിന്റെ അരിക് കെട്ടി സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അപകടം ഉണ്ടായതിനു ശേഷം സംരക്ഷണഭിത്തി കെട്ടാൻ നിൽക്കാതെ അടിയന്തരമായി സംരക്ഷണഭിത്തി നിർമ്മിക്കാൻ അധികാരികൾ തയ്യാറാകണമെന്ന് യാത്രക്കാർ പറഞ്ഞു.