പൈനാവ്: എസ്. എൻ. ഡി. യോഗം പൈനാവ് ശാഖായുടെ വാർഷിക പൊതുയോഗം നടത്തി. യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം . യൂണിയൻ പ്രസിഡന്റ് പി. രാജൻ ഉദ്ഘാടനം ചെയ്തു.വരവ്,ചെലവ് കണക്കും ബാക്കിപത്രവും പ്രവർത്തന റിപ്പോർട്ടും ബഡ്ജറ്റും ശാഖാ സെക്രട്ടറി പി.കെ വിജയൻ അവതരിപ്പിച്ചു. ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ടി. ബി മോഹനൻ തറയിൽ(പ്രസിഡന്റ്) , ഷീല കമലധരൻ തുണ്ടത്തിൽ(വൈസ് പ്രസിഡന്റ് ),
പി. കെ. വിജയൻ പുത്തൻ പുരയ്ക്കൽ(സെക്രട്ടറി), പി. കെ. ദിവാകരൻ(യൂണിയൻ കമ്മിറ്റി അംഗം)
അജിത് കുമാർ,ടി. എം രാജൻ തെക്കെടത്ത്,പി. എൻ. സുകു പുത്തൻ പുരയിൽ,ലൗലി ശശി പടിഞ്ഞാശേരിൽ,കെ. വൈ സാബു കുര്യന്തറയിൽ, മഞ്ജുമോൾ വിനോദ് തെക്കെരിക്കൽ,ജയശ്രീ സജി കരിമുണ്ടയിൽ (മാനേജിംഗ് കമ്മറ്റി അംഗങ്ങൾ)വി. ജി. മനോഹരൻ വടക്കേകരയിൽ,അനിത സിജു പ്ലാന്തോട്ടത്തിൽ, സുജിത് സുകുമാരൻ തെക്കെരിക്കൽ(പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ). എന്നിവർ തെരഞ്ഞെടുത്തു. . യൂണിയൻ കൗൺസിലർ മനേഷ് കുടിക്കയത്ത് , യൂണിയൻ മുൻ വൈസ് പ്രസിഡന്റ് പി. എൻ. സതീശൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ജോമോൻ കണിയാംകുടിയിൽ എന്നിവർ പ്രസംഗിച്ചു. ശാഖാ പ്രസിഡന്റ് ടി. ബി മോഹനൻ സ്വാഗതവും, വൈസ് പ്രസിഡന്റ് . ഷീലകമലധരൻ നന്ദിയും പറഞ്ഞു.