രാജാക്കാട്:രാജാക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി എൽ.ഡി.എഫിലെ
നിഷ രതീഷ് സ്ഥാനമേറ്റു.കേരള കോൺഗ്രസ്(എം) പ്രതിനിധിയാണ്.13 വാർഡുകളുള്ള പഞ്ചായത്തിൽ 7 സീറ്റ് നേടി എൽ.ഡി.എഫ് ആണ് അധികാരത്തിൽ വന്നത്. സി.പി.എം 5 കേരള കോൺഗ്രസ് 2 എന്നിങ്ങനെയായിരുന്നു കക്ഷി നില. ആദ്യത്തെ മൂന്നരവർഷം സി. പി .എം പ്രതിനിധിയും തുടർന്നുള്ള ഒന്നര വർഷം കേരള കോൺഗ്രസിനും എന്നുള്ളതായിരുന്നു മുന്നണി ധാരണ . എം.എസ് സതി പ്രസിഡന്റ് സ്ഥാനവും കേരള കോൺഗ്രസിലെ വീണ അനൂപ് വൈസ് പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്നു. കാലാവധി പൂർത്തിയായതിനെ തുടർന്നാണ് ഇരുവരും രാജിവച്ച് സ്ഥാനങ്ങൾ ഒഴിവായത്.അതിനെ തുടർന്ന്
നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് ആറിനെതിരെ ഏഴ് വോട്ടുകൾക്ക് യു.ഡി.എഫിലെ
ബെന്നി തോമസിനെ പരാജയപ്പെടുത്തിയത്.സേനാപതി കൃഷി ഓഫീസർ എസ് .നിധിൻകുമാർ വരണാധികാരിയായിരുന്നു.