5.45 ന് വലസൈപ്പറവകൾ (മലയാളം)
രാവ്രി എട്ടിന് ഐറിഷ് സിനിമയായ 'Leap Year'
തൊടുപുഴ: തൊടുപുഴ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൺസൂൺ ഫിലിം ഫെസ്റ്റിവൽ ഇന്നാരംഭിക്കും ചലച്ചിത്ര അക്കാഡമിയുടെയും എഫ്.എഫ്.എസ്.ഐയുടെയും സഹകരണത്തോടെയാണ് ചലച്ചിത്രമേള നടത്തുന്നത്. തൊടുപുഴ സിൽവർ ഹിൽസ് തീയേറ്ററിൽ എല്ലാ ദിവസവും വൈകിട്ട് രണ്ടു പ്രദർശനങ്ങളുണ്ടാകും. ഇന്ന് വൈകിട്ട് അഞ്ചിന് പി.ജെ. ജോസഫ് എം.എൽ.എ മേളയുടെ ഉദ്ഘാടനം നിർവഹിക്കും. ചലച്ചിത്ര സംവിധായകൻ സുനിൽ മാലൂർ മുഖ്യാതിഥിയാകും. 5.45 ന് സുനിൽ മാലൂർ സംവിധാനം ചെയ്ത വലസൈപ്പറവകൾ (മലയാളം) മേളയുടെ ഉദ്ഘാടനചലച്ചിത്രമായി പ്രദർശിപ്പിക്കും. രാത്രി എട്ടിന് അമേരിക്കൻ ഐറിഷ് സിനിമയായ 'Leap Year'ന്റെ പ്രദർശനം നടക്കും.
മേളയിലെ മുഴുവൻ ചലച്ചിത്രങ്ങളും കാണുന്നതിന് നൂറു രൂപയാണ് രജിസ്ട്രേഷൻ ഫീസ്. രജിസ്ട്രേഷന് ബന്ധപ്പെടുക, ഫോൺ: 9447753482, 9447776524.