ഈട്ടിത്തോപ്പ്: ഗുരുദേവ കൃതികൾ എല്ലാ ഗൃഹങ്ങളിലും എല്ലാ ഹൃദയങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി എസ് എൻ ഡി പി യോഗം 1841 ഈട്ടിത്തോപ്പ് ശാഖയുടെ നേതൃത്വത്തിൽ ഏകദിന പഠന ക്ലാസ്സ് സംഘടിപ്പിച്ചു. ഗുരുധർമ്മപ്രചാരകൻ ബിജു പുളിക്കലേടത്ത് പഠന ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. ഭദ്രകാള്യഷ്ടകം, ബാഹുലേയാഷ്ടകം പോലെയുള്ള സംസ്‌കൃതകൃതികൾ അർത്ഥമറിഞ്ഞ് അനായാസം പാടാനുള്ള വേദി ശ്രോതാക്കൾക്ക് നവ്യാനുഭവമായിമാറി . ശാഖായോഗം പ്രസിഡന്റ് നാരായണൻ മുല്ലശേരിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി രാഹുൽ കിളികൊത്തിപ്പാറ സ്വാഗതവും രഘുനാഥ് പുന്നയ്ക്കൽ നന്ദിയും പറഞ്ഞു.
മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ സന്തോഷ് വാതല്ലൂർ , മോഹനൻ കുമ്പന്താനത്ത്, രവി കല്ലൂക്കരോട്ട്, വിനോദ് വെട്ടുകല്ലനാൽ ,അഖിൽ മാന്താനത്ത്, വാസുദേവൻ കാട്ടുമറ്റത്തിൽ ,വനിത സംഘം ഭാരവാഹികളായ സിനി സന്തോഷ് , വീണ സജീവ് , ലീല ശിവദാസ് എന്നിവർ നേതൃത്വം നൽകി.