കട്ടപ്പന :അയ്യപ്പൻകോവിൽ കെ. ചപ്പാത്ത് പ്രദേശത്ത് അലഞ്ഞ് തിരിയുന്ന കന്നുകാലികളക്കൊണ്ടുള്ള ശല്യം രൂക്ഷമായി. ഹെവൻവാലി, മരുതുംപേട്ട മേഖലകളിൽ കന്നുകാലികൾ കർഷകർക്കും താമസക്കാർക്കും ശല്യമായിത്തീരുന്നു. സ്വകാര്യ വ്യക്തികൾ മേയാനായി അഴിച്ചു വിടുന്ന കന്നുകാലികളാണ് കൃഷിയിടങ്ങളിലും മറ്റും വിഹരിക്കുന്നത്. കൂട്ടമായും ഒറ്റക്കും എത്തുന്ന കന്നുകാലികളെ കൊണ്ട് പ്രദേശവാസികളും പൊറുതിമുട്ടിയിരിക്കുകയാണ്.
കൃഷിയിടങ്ങളിൽ കയറുന്ന ഇവ കർഷകരുടെ വിളകൾ തിന്നു നശിപ്പിക്കുന്നതും പതിവാണ്. ഇതിനു പുറമേ വീടുകളിൽ വരെ കന്നുകാലികൾ കയറി നാശം വിതക്കുന്നത് പതിവായി. സന്ധ്യ കഴിഞ്ഞാൽ റോഡുകളും കന്നുകാലികൾ കൈയടക്കുന്നതാണ് പതിവ്. രാത്രിയിൽ ഇതുവഴി വരുന്ന വാഹന യാത്രികർക്കും ഇവറ്റകൾ ഭീതിയായിരിക്കുകയാണ്. നാശം വിതയ്ക്കുന്ന കന്നുകാലികളെ പിടിച്ചു കെട്ടാൻ അധികൃതർ തയാറാകണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.