bms

കട്ടപ്പന :സേവാഭാരതി ജില്ലാ പ്രതിനിധി സമ്മേളനം വെള്ളയാംകുടി സരസ്വതി വിദ്യാപീഠം സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടത്തി.
തിരുവനന്തപുരം എസ്.യു.ടി. അക്കാദമി ഓഫ് മെഡിക്കൽ സയൻസ് അസോസിയേറ്റ് പ്രൊഫസർ ഡോ. റോബിൻ ജോസഫ് എബ്രഹാം സമ്മേളനം ഉദ്ഘാടനം ചെയ്തു. സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ.വി.നാരായണൻ മുഖ്യപ്രഭാഷണം നടത്തി. രാഷ്ട്രീയ സ്വയംസേവക സംഘം ഇടുക്കി വിഭാഗ് സംഘചാലക് കെ.വി രാജീവ് ജില്ലാഭാരവാഹി പ്രഖ്യാപനം നടത്തി. ജില്ലാ രക്ഷാധികാരി കെ. രവീന്ദ്രൻ നായർ , ജനറൽ സെക്രട്ടറി പി.ജി. സന്തോഷ് കുമാർ, മഞ്ജു സതീഷ്,റോബർട്ട് ജോസഫ്, എം.പി ജയൻ, കെ.വി രാജീവ്, ഡി. അജിത്ത് തുടങ്ങിയവർ സംസാരിച്ചു.