highrange

കട്ടപ്പന :ഹൈറേഞ്ച് ബസ് സൗഹൃദ സംഘം ഓഫീസ് കട്ടപ്പനയിൽ പ്രവർത്തനം ആരംഭിച്ചു. രാഷ്ട്രീയത്തിന് അധീതമായി ബസ് മേഖലയിൽ തൊഴിലെടുത്തിരുന്നവരും ഇപ്പോൾ തൊഴിൽ ചെയ്തുവരുന്നരും പരസ്പരം സഹകരിച്ച് ജീവിത പ്രതിസന്ധികളിൽ കൈകോർത്ത് പ്രവത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള വേറിട്ട പ്രവർത്തനങ്ങളാണ് ഹൈറേഞ്ച് ബസ് സൗഹൃദ സംഘത്തിനുള്ളത്. രക്തദാനം പോലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ പ്രവർത്തനം നടത്താൻ സംഘത്തിന് സാധിച്ചു.മരണമടഞ്ഞ മുൻ ബസ് ജീവനക്കാരുടെ കുടുംബങ്ങളേയും വിശ്രമജീവിതം നയിക്കുന്ന മുൻകാല ബസ് ജീവനക്കാരേയും ചേർത്ത് നിർത്തിയുമുള്ള പ്രവർത്തനങ്ങളാണ് നടത്തി വരുന്നതും. മലനാട് എസ് എൻ ഡി പി യൂണിയൻ ഹാളിന് എതിർവശം കണ്ണംകരയിൽ ബിൽഡിംഗിലാണ് ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. ആദ്യകാല ബസ് ജീവനക്കാർ ചേർന്ന് ഭദ്രദീപം കൊളുത്തി ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ഭാരവാഹികളായ ശ്രീകാന്ത് രവീന്ദ്രൻ , മധുസൂധനൻനായർ , പി വി ബിജു , ടി യു ബാബു , അഖിൽ സി രവി, കെ കെ അനീഷ്,പി ടി രഞ്ജിത്ത് , മനു കൈമൾ , ജോയൽ ജോസ് , രാജേഷ് കീഴേവീട്ടിൽ, വി എസ് അജിത്ത്‌മോൻ , സംഗീത് ഗുരുദേവ്,ഷിബു ജോർജ്ജ്,സജിമോൻ തോമസ് എന്നിവർ സംസാരിച്ചു.