കട്ടപ്പന :കാഞ്ചിയാർ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ. എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും ബി.എസ്സി കെമിസ്ട്രിയിൽ രണ്ടാം റാങ്ക് ജേതാവ് അശ്വനി ദേവ്, ദുബായിൽ നടന്ന ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ കരാസ്ഥമാക്കിയ സാന്ദ്ര ബാബു എന്നിവരെയും മെമന്റോ നൽകി അനുമോദിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജയകുമാരി ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗം ബിന്ദു മധുകുട്ടന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ എ. ഡി .എസ് പ്രസിഡന്റ് പി എസ് വൈദേഹി, സഹകരണ ബാങ്ക് ബോർഡ് അംഗം എബനേസർ ദേവസ്യ എന്നിവർ സംസാരിച്ചു.