നെ​ടു​ങ്ക​ണ്ടം​:​- പ​ച്ച​ടി​ ശ്രീ​ധ​ര​ൻ​ സ്മാ​ര​ക​ നെ​ടു​ങ്ക​ണ്ടം​ യൂ​ണി​യ​നി​ൽ​ വി​വി​ധ​ ശാ​ഖ​ക​ളി​ലെ​ സ​ന്ന​ദ്ധ​രാ​യ​ യു​വാ​ക്ക​ളെ​ ചേ​ർ​ത്ത് ശ്രീ​നാ​രാ​യ​ണ​ മൊ​റ​ൽ​ ആ​ക്ഷ​ൻ​ റെ​സ്പോ​ൺ​സ് ടീം​ (​S​M​A​R​T​)​ എ​ന്ന​ പേ​രി​ൽ​ സ​ന്ന​ദ്ധ​ സം​ഘ​ട​ന​ രൂ​പീ​ക​രി​ച്ചു​. പ്ര​ള​യം​ , കെ​ടു​തി​ക​ൾ​ തു​ട​ങ്ങി​ അ​ടി​യ​ന്തി​ര​ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ​ സ​മൂ​ഹ​ത്തി​ൽ​ ഉ​ണ്ടാ​കു​ന്ന​ ദു​ര​ന്ത​ങ്ങ​ളി​ൽ​ വി​നാ​ശം​ വി​ത​യ്ക്കു​മ്പോ​ൾ​ ഒ​രു​ കൈ​ത്താ​ങ്ങ് എ​ന്ന​ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ്മാ​ർ​ട്ട് രൂ​പീ​ക​രി​ച്ച​ത്. പയൂ​ണി​യ​ൻ​ സെ​ക്ര​ട്ട​റി​ സു​ധാ​ക​ര​ൻ​ ആ​ടി​പ്ലാ​ക്ക​ൽ​ അ​ദ്ധ്യക്ഷ​ത​ വ​ഹി​ച്ച​ യോ​ഗം​ യൂ​ണി​യ​ൻ​ പ്ര​സി​ഡ​ണ്ട് സ​ജീ​ പ​റ​മ്പ​ത്ത് ഉ​ദ്ഘാ​ട​നം​ ചെയ്തു. യു​വാ​ക്ക​ളി​ൽ​ നി​ന്ന് അ​ന്യ​മാ​യി​ കൊ​ണ്ടി​രി​ക്കു​ന്ന​ സേ​വ​ന​ ത​ത്പ​ര​ത​ തി​രി​കെ​ കൊ​ണ്ടു​വ​രു​ന്ന​തി​നും​ യു​വാ​ക്ക​ളി​ൽ​ സാ​മൂ​ഹി​ക​ ബോ​ധം​ ഉ​ണ​ർ​ത്തു​ന്ന​തി​നും​ സം​ഘ​ട​ന​യു​ടെ​ പ്ര​വ​ർ​ത്ത​നം​ ഉ​പ​ക​രി​ക്കുമെ​ന്ന് അ​ദ്ദേ​ഹം​ അ​ഭി​പ്രാ​യ​പ്പെ​ട്ടു​. 5​1​ യു​വാ​ക്ക​ളെ​ ചേ​ർ​ത്ത് രൂ​പീ​ക​രി​ച്ച​ സ​ന്ന​ദ്ധ​ സം​ഘ​ത്തി​ന്റെ ഭാരവാഹികളായി ​ സ​ജി​ പ​റ​മ്പ​ത്ത് (ചെ​യ​ർ​മാ​ൻ​) ,​ എൻ.​ ജ​യ​ൻ(വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ),​ ടി​ ആ​ർ​ ബി​ജു​ ​ രാ​ജേ​ഷ് ആ​ർ​ (വൈ​സ് ചെ​യ​ർ​മാ​ൻ​മാ​ർ​) ​,​ ​ സ​നീ​ഷ് കു​പ്പ​മ​ല(ജ​ന​റ​ൽ​ ക​ൺ​വീ​ന​ർ) ​,​ ​ പ്ര​ഭു​ൽ​ പൊ​ട്ട​ൻ​പ്ലാ​ക്ക​ൽ​,​ ശ്യാം​കു​മാ​ർ​ മു​ല്ല​ശ്ശേ​രി​,​ ബി​ജു​ ടി. ഡി (ക​ൺ​വീ​ന​ർ​മാ​ർ​)​ എ​ന്നി​വ​ര​ട​ങ്ങു​ന്ന​ ക​മ്മ​റ്റി​യും​ രൂ​പീ​ക​രി​ച്ചു​. യൂ​ണി​യ​ൻ​ യൂ​ത്ത് മൂ​വ്മെ​ന്റ് പ്ര​സി​ഡ​ണ്ട് സ​ന്തോ​ഷ് വ​യ​ലി​ൽ,​ സെ​ക്ര​ട്ട​റി​ അ​ജീ​ഷ് ക​ല്ലാ​ർ​ ജോ​യി​ൻ​ സെ​ക്ര​ട്ട​റി​ വി​നീ​ഷ് വി​ജ​യ​ൻ​,​ മ​നോ​ജ് പ​മ്പാ​ടും​പാ​റ​ എ​ന്നി​വ​ർ​ പ്രസംഗിച്ചു.