hospital
യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സന്ദീപിനേ ബസ് ജീവനക്കാർ ആശുപത്രിയിൽ എത്തിച്ചപ്പോൾ.

കട്ടപ്പന : യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അന്യ സംസ്ഥാനക്കാരനായ യുവാവിനെ ആശുപത്രിയിലെത്തിച്ച് സ്വകാര്യ ബസ് ജീവനക്കാർ. കട്ടപ്പന ബാലൻപിള്ളസിറ്റി റൂട്ടിൽ സർവീസ് നടത്തുന്ന വിഷ്ണു ട്രാവൽസിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് പുളിയൻമലയിൽ നിന്ന് കയറിയ ജാർഖണ്ഡ് സ്വദേശി സന്ദീപിനാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻതന്നെ ബസ് കട്ടപ്പന സഹകരണ ആശുപത്രിയിലേക്ക് ബസ് വേഗത്തിൽ പാഞ്ഞു. ആശുപത്രി ജങ്ഷനിൽ ബസ് നിർത്തിയെങ്കിലും സന്ദീപ് ആശുപത്രിയിൽ പോകാൻ തയാറാകാതെ ഇറങ്ങിഓടുകയും സമീപത്തെ വ്യാപാര സ്ഥാപനത്തിനുമുമ്പിൽ കുഴഞ്ഞുവീഴുകയും ചെയ്തു. ഇതോടെ ഡ്രൈവർ സുധീഷും കണ്ടക്ടർ ആഷിക്കും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.