പീരുമേട് : ജില്ല സ്‌പോർട്സ് യോഗ ചാമ്പ്യൻഷിപ്പ് കുട്ടിക്കാനം മരിയൻ കോളേജിൽ നടന്നു.നൂറോളം പേർ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. യോഗാഅസോസിയേഷൻ ഓഫ് ഇടുക്കിയുടെയും, ജില്ല സ്‌പോർട്സ് കൗൺസിലിന്റെയും അഭിമുഖ്യത്തിലാണ് ഒൻപതാമത് ജില്ല സ്‌പോർട്സ് യോഗാസന ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത് സബ് ജൂനിയർ . ജൂനിയർ. സീനിയർ. വിഭാഗങ്ങളായി സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്ത വേദികളിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത് .
യോഗാസന മത്സരങ്ങൾ ഏഷ്യൻ ഗെയിംസിന്റെ മത്സരയിനമായതോടെ ഈ ഇനത്തിന് കൂടുതൽ പ്രചാരം ഏറിയത്. യോഗ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. ബി ബാലചന്ദ്രൻഉദ്ഘാടനം ചെയ്തു. യോഗ അസോസിയേഷൻ ജില്ലാ സെക്രട്ടറി ഷീജ രഘു അദ്ധ്യക്ഷയായിരുന്നു. യോഗ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ലാൽ കെ പുത്തൻപറമ്പിൽ,ആർ ഈശ്വർ,മരിയൻ കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം ഹെഡ് ഡോ.മാർട്ടിൻ എന്നിവർ പ്രസംഗിച്ചു.മത്സര വിജയികൾക്ക് സമാപന യോഗത്തിൽ വച്ച് മെഡലുകളും സർട്ടിഫിക്കറ്റുകളും നൽകി .വിജയികൾക്ക് അടുത്തമാസം കോഴിക്കോട് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽപങ്കെടുക്കാം.