ഇടുക്കി: വീണ്ടും കാട്ടാനയുടെ ആക്രമണത്തിൽ ഒരുജീവൻകൂടി പൊലിഞ്ഞു. കാട്ടനകളുടെ വിഹാരകേന്ദ്രമായ ചിന്നക്കനാൽ മേഖലയിൽത്തന്നെയാണ് ഇന്നലെയും കാട്ടാനക്കൂട്ടം ആദിവാസിയുവാവിനെ കൊലപ്പെടുത്തിയത്. ടാങ്ക്കുടി സ്വദേശി കണ്ണനാണ് (47) മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ആനയിറങ്കൽ ജലാശയത്തിന് സമീപമുള്ള സ്വന്തം കൃഷിയിടത്തിൽ പണി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കണ്ണൻ കാട്ടാന കൂട്ടത്തിനു മുന്നിൽ പെട്ടത്. കാട്ടാനകൾ കണ്ണനെ രക്ഷപ്പെടുത്താനുള്ള അവസരം പോലും നൽകാതെ കാട്ടാനകൂാം അവിടെ നിലയുറപ്പിക്കുകയായിരുന്നു. അരിക്കൊമ്പനെ നാടുകടത്തിയതിന് പിന്നാലെ ചക്കക്കൊമ്പൻ എന്ന ഒറ്റയാനാണ് മേഖലയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നത്. . ഇതുകൂടാതെ മുറിവാലൻ കൊമ്പനും മറ്റ് കാട്ടാനകളും പ്രദേശത്ത് ചുറ്റിത്തിരിയുന്നതും ആശങ്ക വർദ്ധിപ്പിച്ചിരുന്നു.

ജനവാസമേഖലയും

വിഹാരകേന്ദ്രം

സിങ്കുകണ്ടം, 301 കോളനി, ആനയിറങ്കൽ, ബിഎൽറാം, ശങ്കരപാണ്ഡ്യൻമെട്ട്, തലക്കുളം, കോരംപാറ തുടങ്ങിയ പ്രദേശങ്ങളാണ് കൂടുതലായും കാട്ടാന ശല്യത്തിൽ പൊറുതിമുട്ടുന്നത്. ഈ പ്രദേശങ്ങളിലെ ജനവാസ മേഖലകൾ എല്ലാം ഏതാനും മാസങ്ങളായി കാട്ടാനകളുടെ വിഹാരകേന്ദ്രമായി മാറി. വീടുകൾ തകർക്കുക, കൃഷി നശിപ്പിക്കുക, ജനങ്ങളെ ആക്രമിക്കാൻ ശ്രമിക്കുക തുടങ്ങിയവ നിത്യസംഭവമായിരുന്നു.

ആനക്കൂട്ടങ്ങൾ ഇറങ്ങി നിഷ്ഠൂരം കൊലപ്പെടുത്തിയ സംഭവം നാട്ടുകാരെ കൂടുതൽ ഭീതിയിലാക്കിയിരിക്കുകയാണ്. . കാട്ടാനയാക്രമണം തുടർക്കഥയായിട്ടും പരിഹാരം കാണാൻ കഴിയാത്ത വനം വകുപ്പിന്റെയും ഭരണ നേതൃത്വത്തിന്റെ നിലപാടിൽ ശക്തമായ പ്രതിഷേധത്തിലാണ് പ്രദേശവാസികൾ.