പീരുമേട്: കാലവർഷക്കെടുതിയിൽ വീണ്ടും വീടിന്റെ ഭിത്തി ഇടിഞ്ഞ് അപകടം. വള്ളക്കടവ് പൊൻ നഗറിൽ കോളനിയിൽ താമസക്കാരായ തങ്കരാജിന്റെ വീടിന്റെ സംരക്ഷണ ഭിത്തിയും വീടിന്റെ ഒരു ഭാഗവും ഇടിഞ്ഞാണ് അപകടം ഉണ്ടായത്. അപകട സാദ്ധ്യത കണക്കിലെടുത്ത് ഇവർ മറ്റൊരു വീട്ടിൽ മാറി താമസിച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽകഴിഞ്ഞ 4 ദിവസമായി അപകട സാദ്ധ്യത നിലനിന്നിരുന്നിട്ടും അധികൃതർ പരിശോധന നടത്തിയെങ്കിലും തുടർ നടപടികൾ ഉണ്ടായില്ലന്നും തങ്കരാജ് ലക്ഷ്മി ദമ്പതികൾ പറഞ്ഞു.