gopi

കുമളി: ശ്രീനാരായണ ഗുരുവിന്റെ അറിവിന്റെ അമൃത കണങ്ങൾ പുതിയ തലമുറയിലേക്ക് പകരുവാൻ യോഗ പ്രവർത്തകർക്ക് ഉത്തരവാദിത്വമുണ്ടന്ന് എസ്.എൻ.ഡി. പി. യോഗം പീരമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ പറഞ്ഞു .കുമളി ശാഖാ യോഗത്തിലെ ബാലജനയോഗം പ്രവേശനോൽസവവും കുമാരി സംഘം യൂണിറ്റ് ഉദ്ഘാടനവും നിർവഹിച്ചു കൊണ്ടു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം . വനിതാ സംഘം പ്രസിഡന്റ് മീനാക്ഷി ഗോപി വൈദ്യർ അദ്ധ്യക്ഷയായിരുന്നു. ശാഖായോഗം പ്രസിഡന്റ് എം.ഡി. പുഷ്‌ക്കരൻ മണ്ണാറത്തറ മുഖ്യപ്രഭാഷണം നടത്തി.ശാഖാ സെക്രട്ടറി എൻ.കെ.സജിമോൻ' വനിതാ സംഘം സെക്രട്ടരി പ്രീതി രാജപ്പൻ വൈസ് പ്രസിഡന്റ് ലഗിന കോ ഓർഡിനേറ്റർ രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.