തൊടുപുഴ : ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൺസൂൺ ഫിലിം ഫെസ്റ്റിവൽ ആരംഭിച്ചു.
പി.ജെ.ജോസഫ് എം.എൽ.എ മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. ഫിലിം സൊസൈറ്റി വൈസ് പ്രസിഡന്റ് എം ഐ സുകുമാരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ സുനിൽ മാലൂർ മുഖ്യാതിഥിയായി പങ്കെടുത്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.ജി രാജശേഖരൻ, എഫ് എഫ് എസ് ഐ റീജിയണൽ കൗൺസിൽ മെമ്പർ യു എ , കാമറാമാൻ അനിൽ വേങ്ങാട്, ഫിലിം സൊസൈറ്റി സെക്രട്ടറി എം എം മഞ്ജുഹാസൻ, ജോയിന്റ് സെക്രട്ടറി സനൽ ചക്രപാണി എന്നിവർ പ്രസംഗിച്ചു.
ഇടുക്കി തോട്ടം മേഖലയിലെ തൊഴിലാളികളുടെ ജീവിത പ്രശ്നങ്ങൾ പ്രമേയമാക്കിയ വലസൈപറവകൾ എന്ന മലയാള സിനിമ ഉദ്ഘാടനചിത്രമായി പ്രദർശിപ്പിച്ചു. 8.30 ന് ഐറിഷ് ചലച്ചിത്രമായ ലീപ്പ് ഇയർ r പ്രദർശിപ്പിച്ചു.
24 വരെ തൊടുപുഴ സിൽവർ ഹിൽസ് തീയറ്ററിലാണ് മേള നടക്കുന്നത്.
ഇന്നത്തെ
പ്രദർശനം
ഇന്ന് വൈകിട്ട് 5.45 ന് ദക്ഷിണ കൊറിയൻ ചലച്ചിത്രം Okja
രാത്രി 8.30 ന് നിരവധി പുരസ്കാരങ്ങൾ നേടിയ ഇംഗ്ലീഷ് ചലച്ചിത്രം Bridge to Terabithia എന്നിവ പ്രദർശിപ്പിക്കും.