കട്ടപ്പന: ചാന്ദ്രയാൻ ദിനത്തിന്റെ ഭാഗമായി പച്ചടി ശ്രീനാരായണ എൽ.പി സ്‌കൂളിലെ കുരുന്നുകൾ കുട്ടിശാസ്ത്രജ്ഞരായി മാറി... മനുഷ്യന്റെ ആദ്യ ചാന്ദ്ര സന്ദർശനം നടന്നത് 1969 ജൂലൈ 21നാണ് മനുഷ്യനെ സംബന്ധിച്ചിടത്തോളം അതൊരു ചെറിയ കാൽവെപ്പ് മാത്രമായിരുന്നെങ്കിലും മാനവരാശിക്ക് ഒരു കുതിച്ചുചാട്ടം ആയി. ആ ചരിത്ര നിമിഷത്തിന്റെ ഓർമ്മയാണ് ഓരോ ചാന്ദ്രദിനത്തിലും ശാസ്ത്രലോകം സമ്മാനിക്കുന്നത്. പച്ചടി ശ്രീനാരായണ എൽ പി സ്‌കൂളിലെ കുരുന്നുകൾക്ക് ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് റോക്കറ്റ് നിർമ്മാണം, ചിത്രരചന മത്സരങ്ങൾ, പോസ്റ്റർ രചന,ക്വിസ് മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിച്ചു.സ്‌കൂൾ ഹെഡ്മാസ്റ്റർ ബിജു പി കെ ഉദ്ഘാടനം നിർവഹിച്ചു. സീനിയർ അസിസ്റ്റന്റ് സതീഷ് കെ വി , അദ്ധ്യാപകരും കുട്ടികളും പരിപാടികളിൽ പങ്കാളികളായി.