പീരുമേട് : വീണ്ടും പീരുമേട് ജനവാസ മേഖലയിൽ പുലി ഇറങ്ങി.തോട്ടാപുര പൊതുമരാമത്ത് ഓഫീസിന് സമീപത്ത് വച്ചാണ് പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നത്.ഞായറാഴ്ച രാത്രി 8 മണിയോടുകൂടി പ്രദേശവാസി പുലിയെ നേരിൽ കണ്ടത്.
ഏതാനും ദിവസങ്ങൾക്ക് മുൻപ് രാവിലെ നടക്കാൻ പോയ ഒരാൾ പുലിയെ നേരിൽ കണ്ടിരുന്നു..
റോഡിന് കുറുകെ പുലി നടന്ന് സമീപത്തെ ഇടവഴിയിലൂടെ കയറി മുകൾ ഭാഗത്തേക്ക് പോയതാണ് പ്രദേശവാസികൾ പറയുന്നത് .ഉടൻ തന്നെ ഇവർ വനംവകുപ്പിൽ വിവരം അറിയിച്ചു. അധികൃതർ സ്ഥലത്തെത്തി പ്രദേശത്ത് പരിശോധന നടത്തി .പുലിയുടെ സാന്നിദ്ധ്യം വനം വകുപ്പും തള്ളിക്കളയുന്നില്ല .ഇവരോടൊപ്പം പീരുമേട് പഞ്ചായത്ത് പ്രസിഡണ്ട് ആർ ദിനേശൻ ഉൽപ്പെടെ സ്ഥലത്ത് എത്തിയിരുന്നു.
തുടർന്നുള്ള ദിവസങ്ങളിൽ രാവിലെയും വൈകുന്നേരങ്ങളിലും പരിശോധന കൂടുതൽ ശക്തമാക്കാനാണ് വനം വകുപ്പിന്റെ തീരുമാനം.
ആദിവാസി മേഖലയായ പ്ലാക്കത്തടത്തും പുലിയുടെ സാന്നിദ്ധ്യമുള്ളതായി നാട്ടുകാർ പറഞ്ഞിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപ് പീരുമേട് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര പരിസരത്ത് പുലിയുടെ കാൽപ്പാട് കണ്ടതിനെ തുടർന്ന് വനം വകുപ്പ് ഇവിടെ ക്യാമറ സ്ഥാപിച്ചെങ്കി ലും പുലിയെ കണ്ടെത്താനായില്ല .കൂടാതെ സമീപ പ്രദേശത്ത് മുൻപ് വളർത്തു മൃഗങ്ങളെയും പുലി ആക്രമിച്ച കൊന്നിട്ടുണ്ട് .