തൊടുപുഴ: ആലക്കോട് ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ കർഷക ദിനത്തോടനുബന്ധിച്ച് കർഷരെ ആദരിക്കലും കർഷക ദിനാചരണവും സംഘടിപ്പിക്കും. ദിനാചരണത്തോടനുബന്ധിച്ച് കർഷക അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. മുതിർന്ന കർഷകൻ, ജൈവ കർഷകൻ , സമ്മിശ്ര കർഷകൻ ,വിദ്യാർത്ഥി കർഷകൻ ,യുവ കർഷകൻ ,പട്ടികജാതി/ പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ള കർഷകൻ , വനിത കർഷക എന്നീ വിഭാഗങ്ങളിലാണ് അപേക്ഷ ക്ഷണിക്കുന്നത്.. മുതിർന്ന കർഷകരുടെ വിഭാഗത്തിൽ 70 വയസിന് മുകളിൽ പ്രായമുള്ള കർഷകർക്ക് അപേക്ഷിക്കാവുന്നതാണ്. ജൈവ കർഷക അവാർഡിനായി അപേക്ഷിക്കുന്നവർ കഴിഞ്ഞ 3 വർഷമായി പൂർണമായും ജൈവകൃഷി ചെയ്യുന്നവരായിരിക്കണം. അപേക്ഷ ഫോം കൃഷി ഭവനിൽ നിന്നും പ്രവൃത്തി സമയത്ത് കൈപ്പറ്റാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 31. ഫോൺ: 9383470974, 04862275044