camp

അരിക്കുഴ: ജെ.സി.ഐ അരിക്കുഴയുടെ ആഭിമുഖ്യത്തിൽ തൊടുപുഴ ഐ.എം.എ യുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ പ്രസിഡന്റ് ജെറിൻ കുര്യൻ അധ്യക്ഷനായിരുന്നു. സെക്രട്ടറി ജിറ്റോ ജോൺസൺ, പ്രോഗ്രാം ഡയറക്ടർമാരായ അഖിൽ സുഭാഷ്, ജോളി ജോർജ്ജ്, സുരേഷ് ബാബു, അജോ ഫ്രാൻസിസ്, ഷിജോ ജോയ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ 25 ഓളം പേർ രക്തം ദാനം ചെയ്തു.