തൊടുപുഴ : കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് യാഥാർത്ഥ്യമായതോടെ വിവിധ വകുപ്പുകളിൽ നിന്നും വിട്ടുകൊടുത്ത തസ്തികകൾ മൂലം ഉണ്ടായ സ്ഥാനക്കയറ്റ തടസ്സം മറികടക്കാൻ സെക്രട്ടേറിയറ്റ് ജീവനക്കാർക്കായി വിദ്യാഭ്യാസ വകുപ്പിലെ അക്കൗണ്ട്സ് ഓഫീസർ തസ്തികയിലേക്ക് നിയമിക്കുവാൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതിൽ ജോയിന്റ് കൗൺസിൽ ജില്ലാകമ്മറ്റി പ്രതിേേധിച്ചു. നാളിതുവരെയും വിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയൽ ജീവനക്കാരിൽ നിന്ന് സ്ഥാനക്കയറ്റത്തിന് അർഹമായവരെ നിയമിച്ചു വരികയായിരുന്നു. ഈതീരുമാനം അടിയന്തരമായി സർക്കാർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ന് ജോയിന്റ് കൗൺസിലിന്റ് നേർത്വത്തിൽ തിരുവനന്തപുരത്ത് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ മുന്നിലും, ജില്ലാ കേന്ദ്രങ്ങളിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസുകൾക്ക് മുന്നിലും വ്യാപക പ്രതിഷേധ സമരം നടത്തപ്പെടുകയാണ്. ജില്ലയിൽ തൊടുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുന്നിൽ നടത്തപ്പെടുന്ന പ്രതിഷേധ സമരം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡി.ബിനിൽ ഉദ്ഘാടനം ചെയ്യും. പ്രതിഷേധ സമരത്തിൽ ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ മുഴുവൻ മിനിസ്റ്റീരിയൽ ജീവനക്കാരും പങ്കെടുക്കണമെന്ന് ജോയിന്റ്കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.എസ് രാഗേഷും, ജില്ലാ സെക്രട്ടറി ആർ ബിജുമോനും അറിയിച്ചു.