അടിമാലി: എക്‌സൈസ് റേഞ്ചിന്റെ ആഭിമുഖ്യത്തിൽ വിമുക്തി പദ്ധതിയുടെ ഭാഗമായി ചില്ലിത്തോട് കേന്ദ്രീകരിച്ച് പുതിയ ലൈബ്രറി ആരംഭിക്കുന്നതിനുള്ള രൂപീകരണ യോഗം നടന്നു..എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ പഞ്ചമി ഗ്രന്ഥശാല 500 പുസ്തകങ്ങൾ സംഭാവനയായി ലൈബ്രറിക്ക് നൽകും. ചില്ലിത്തോട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽനടന്ന യോഗത്തിൽ അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യാ അനിൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചമി വായനാശാല കോഡിനേറ്റർ പി.ആർ സുരേഷ് ഉദ്ഘാടനം ചെയ്തു.എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ മനോജ് കുമാർ, പഞ്ചമി വായനശാല പ്രതിനിധികളായ സ്‌നേഹലത, യേശുദാസ് വരാപ്പുഴ, വിമുക്തി കോർഡിനേറ്റർ ഡിജോ ദാസ് , എക്‌സൈസ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ സെബാസ്റ്റ്യൻഊര് മൂപ്പൻ, കുടുംബശ്രീ ,ആശാവർക്കർമാർ, സംസ്‌കാരിക പ്രവർത്തകർ,പ്രദേശവാസികൾവിവിധ രാഷ്ട്രിയ, സമുദായിക അംഗങ്ങൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.പഞ്ചായത്ത് പ്രസിഡന്റ് രക്ഷാധികാരിയായി 15 അംഗ കമ്മിറ്റിയെയും ഭാരവാഹികളെയും എക്സ് ഒഫീഷ്യോ അംഗങ്ങളായി രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥരെയും പ്രസിഡന്റായി എം.ബി മക്കാർ വൈസ് പ്രസിഡന്റ് ജോളി സജീവ്. സെക്രട്ടറി സി.ജിവേലായുധൻ ജോയിന്റ് സെക്രട്ടറി റഫീക്ക് മംഗലത്ത് പറമ്പിൽ എന്നിവരെ തിരഞ്ഞെടുക്കുകയും ചെയ്തു. സെപ്തംബർ ഒന്നിന് ചിലത്തോട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് ലൈബ്രറിയുടെ ഉദ്ഘാടനം നടക്കും