hob-anandhu

ഇടുക്കി : വിപ്രോ കമ്പനിയിൽ ജോലിക്കാരനായ യുവാവ് തമിഴ്നാട് ശ്രീപെരുമ്പത്തൂരിൽ കുളിക്കുന്നതിനിടെ കുളത്തിലേക്ക് വഴുതി വീണ് മരിച്ചു. തങ്കമണി കാമാക്ഷി കല്ലനാനിയിൽ ജെനു -മിനി ദമ്പതികളുടെ മകൻ അനന്ദു കെ ജെ (21)യാണ് മരിച്ചത്. ഒരു മാസം മുൻപാണ് അനന്ദു വിപ്രോ കമ്പനിയിൽ ജോലിക്കു കയറിയത്. സംസ്കാരം ഇന്ന് രാവിലെ 10 ന് കാമാക്ഷിയിലെ വീട്ടുവളപ്പിൽ.