ശാന്തൻപാറ: ചിന്നക്കനാൽ ടാങ്ക്കുടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കണ്ണന്റെ കുടുംബത്തിനുള്ള സംസ്ഥാന സർക്കാരിന്റെ ധനസഹായം അഡ്വ. എ. രാജ എം.എൽ.എ കൈമാറി. സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപയിൽ അഞ്ച് ലക്ഷം രൂപയാണ് അടിയന്തരമായി കണ്ണന്റെ മകൾ സെൽവിക്ക് കൈമാറിയത്. ദേവികുളം വനംറേഞ്ചർ വി.കെ. വിജി, ജില്ലാ പഞ്ചായത്തംഗം ഉഷാകുമാരി മോഹൻദാസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.