തൊടുപുഴ: വയോജന സേവന മേഖലയിൽ മികച്ച പ്രവർത്തനം നടത്തിയ വിഭാഗങ്ങൾക്കുള്ള സംസ്ഥാനതല വയോസേവന അവാർഡിന് ജില്ലയിൽ നിന്നും നോമിനേഷൻ ക്ഷണിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 12. മികച്ച എൻ. ജി .ഒ , മികച്ച മെയിന്റനൻസ് ട്രൈബ്യൂണൽ , മികച്ച ഗവ. വൃദ്ധ സദനം, മുതിർന്ന പൗരന്മാരിൽ നിന്നുള്ള മികച്ച കായിക താരം , കലാ സാഹിത്യ സാംസ്‌കാരിക മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച്ച വച്ച മുതിർന്ന പൗരൻ, മുതിർന്ന പൗരനുള്ള ആജീവനാന്ത ബഹുമതി എന്നിവിഭാഗങ്ങളിലാണ് അവാർഡുകൾ.
നാമനിർദ്ദേശം ചെയ്യുന്ന വ്യക്തി/സ്ഥാപനം ഓരോ വിഭാഗത്തിൽ നിന്നും ഒന്നുവീതം മാത്രം നാമനിർദ്ദേശം നടത്തണം.നാമ നിർദേശ പത്രിക മാതൃകക്കും പ്രൊഫോർമ മാതൃകക്കും കൂടുതൽ വിവരങ്ങൾക്കും സാമൂഹ്യനീതി വകുപ്പിന്റെwww.sjd.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക. നോമിനേഷനുകൾ ലഭ്യമാക്കേണ്ട വിലാസം :ജില്ലാ സാമൂഹ്യനീതി ഓഫീസർ, ജില്ലാ സാമൂഹ്യനീതി ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ തൊടുപുഴ. പിൻ :685584, ഫോൺ: 04862 228160