ഇടുക്കി: വനംവന്യജീവി വകുപ്പിന് കീഴിൽ ജൈവ വൈവിദ്ധ്യ സംരക്ഷണ പദ്ധതിയുടെ ഭാഗമായി സാമൂഹ്യ വനവത്ക്കരണ വിഭാഗം മുഖേന കാവുകളുടെ സംരക്ഷണ പദ്ധതി നടപ്പിലാക്കി വരുന്നു. ഇതിന്റെ ഭാഗമായി ഈ വർഷം ജില്ലയിൽ കാവുകളുടെ സംരക്ഷണത്തിന് ധനസഹായം നൽകുന്നതിന് കാവുകളുടെ ഉടമസ്ഥരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം വനംവകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ (www.forest.kerala.gov.in) ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ഫോറം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ,സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, ഇടുക്കി, സഹ്യസാനു ഫോറസ്റ്റ് കോംപ്ലക്‌സ്, വെള്ളാപ്പാറ, പൈനാവ്.പി.ഒ 685603എന്ന വിലാസത്തിൽ 31 ന് മുമ്പായി സമർപ്പിക്കണം. ഫോൺ: 04862232505 .