ഇടുക്കി:വെൺമണി പട്ടയക്കുടി പഞ്ചമല ഭഗവതി മഹാദേവ ക്ഷേത്രത്തിൽ ഔഷധസേവ ഞായറാഴ്ച നടക്കും.ക്ഷേത്രത്തിൽ അന്നേ ദിവസം രാവിലെ 8 മുതൽ നവഗ്രഹശാന്തി ഹോമം, ശനീശ്വരപൂജ, മഹാകാര്യസിദ്ധിപൂജ എന്നിവയും നടക്കും. ക്ഷേത്രാചാര്യൻ ചേർത്തല സുമിത് തന്ത്രിയുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുക. രാവിലെ 11ന് അഷ്ടാംഗഹൃദയം അനുസരിച്ചുള്ള ഔഷധക്കൂട്ടുകളാൽ നിർമ്മിക്കുന്ന ഔഷധം പഞ്ചമല ഭഗവതി മഹാദേവ ക്ഷേത്രസന്നിധിയിൽ ധന്വന്തരി മന്ത്രത്താൽ പൂജിച്ചശേഷം ഭക്തജനങ്ങൾക്കായി വിതരണം ചെയ്യും.ദേശത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഔഷധസേവക്ക് എത്തുന്ന ഭക്തർക്കായി ക്ഷേത്രത്തിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളെതെന്ന് ക്ഷേത്രം പ്രസിഡന്റ് ബിനു പിള്ള പറഞ്ഞു. ഫോൺ: 9920995288.