ചെറുതോണി : ബിൽഡിംഗ് & റെക്കോഡ് വർക്കേഴ്സ് ഫെഡറേഷൻ (ഐ.എൻ.റ്റി.യു .സി) ജില്ലാ കമ്മറ്റി ഇന്ന് രാവിലെ 10 ന് ചെറുതോണി വ്യാപാര ഭവനിൽ ഉമ്മൻചാണ്ടി സ്മൃതി സംഗമം നടത്തും. പുഷ്പാർച്ചനക്കും അനുസ്മരണ പ്രഭാഷണങ്ങൾക്കും ശേഷം സംഘടനയുടെ ജില്ലാ ജനറൽ കൗൺസിൽ ആരംഭിക്കും.ജില്ലാ പ്രസിഡന്റ് എ.പി.ഉസ്മാൻ അദ്ധ്യക്ഷത വഹിക്കുന്ന ജനറൽ കൗൺസിലിൽനേതാക്കളായ കെ.എം.ജലാലുദീൻ, ബാബു കളപ്പുര ,കെ.പി.റോയി, മിനി ബേബി തുടങ്ങിയവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിക്കും.ഉച്ചക്ക് ശേഷം അടുത്ത മൂന്നു വർഷത്തേക്കുള്ള എക്സിക്യൂട്ടീവ് കമ്മറ്റിയേയും ഭാരവാഹികളെയും തെരഞ്ഞെടുക്കും.