കുമളി: വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണവും പണവും മോഷണം പോയതായി പരാതി.
കുമളി ചോറ്റുപാറ സ്വദേശിയാണ് പരാതിക്കാരൻ . വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പത്ത് പവൻ സ്വർണവും 12000 രൂപയും കാണാനില്ലന്ന പരാതിയിൽ പ്രാഥമി അന്വേഷണം നടത്തിയ പൊലീസ് അലമാരയിൽ നിന്നും 6000 രൂപ കണ്ടെത്തി. രണ്ട് മാസം മുമ്പ് അലമാരയിൽ സൂക്ഷിച്ച് വെച്ചിരുന്ന പണമാണ് കാണാതായതായി പരാതിപ്പെട്ടിരിക്കുന്നത്. കുമളി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.