joint
ത്വം നൽകി. ജോയിന്റ് കൗൺസിൽ ആഭിമുഖ്യത്തിൽ തൊടുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുമ്പിൽ നടത്തിയ പ്രതിഷേധ സമരം ജോയിന്റ്കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡി ബിനിൽഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: സെക്രട്ടേറിയറ്റിൽ നിന്നും വിദ്യാഭ്യാസ വകുപ്പിലെ അക്കൗണ്ടന്റ് തസ്തികയിലേക്ക് ജീവനക്കാരെ കെട്ടിയിറക്കുന്ന ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജോയിന്റ് കൗൺസിൽ നേതൃത്വത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസ് സമുച്ചയത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. പ്രതിഷേധ ധർണ്ണ ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡി .ബിനിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ .എസ് രാഗേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ധർണയിൽ ജോയിന്റ് കൗൺസിൽ ജില്ല സെക്രട്ടറി ആർ. ബിജമോൻ, ജില്ല സെക്രട്ടറിയേറ്റ് അംഗം കെ.വി സാജൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ വി .കെ ജിൻസ്, വി എം ഷൗക്കത്തലി എന്നിവർ സംസാരിച്ചു. എം.എസ് ശ്രീകുമാർ, സി.ജി അജീഷ, വി കെ മനോജ്, എ കെ സുഭാഷ്, ലോമിമോൾ കെ ആർ, എൻ എസ് ഇബ്രാഹിം, മുഹമ്മദ് നിസാർ, സുമിതാമോൾ സി എസ് തുടങ്ങിയവർ നേതൃത്ം നൽകി.