ഇടുക്കി: ഐ .എച്ച് .ആർ ഡി പൈനാവ് മോഡൽപോളിടെക്നിക് കോളേജിൽ ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷത്തിലേക്കുള്ള തൽസമയ പ്രവേശനം തുടരുന്നു. പ്ലസ്ടു സയൻസ്/ വി എച്ച്‌ഐ ടി ഐ /കെ. ജി .സി ഇ പാസ്സായ താൽപര്യമുള്ള വിദ്യാർത്ഥികൾ കോളേജിൽ എത്തിച്ചേരേണ്ടതാണ്. ബയോമെഡിക്കൽ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് എന്നീ ഡിപ്ലോമ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം.